കാമാക്ഷി പഞ്ചായത്ത് ബാല കലോത്സവം സമാപിച്ചു: കാറ്റാടിക്കവല അങ്കണവാടി ജേതാക്കള്‍
കാമാക്ഷി പഞ്ചായത്ത് ബാല കലോത്സവം സമാപിച്ചു: കാറ്റാടിക്കവല അങ്കണവാടി ജേതാക്കള്‍

ഇടുക്കി: കാമാക്ഷി പഞ്ചായത്ത് ഐസിഡിഎസ് ഇടുക്കി, സിഡിഎസ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഞ്ചാടി വര്‍ണത്തുമ്പി ബാലകലോത്സവം സമാപിച്ചു. കാറ്റാടിക്കവല അങ്കണവാടി ജേതാക്കളായി. കാമാക്ഷി അങ്കണവാടിയാണ് റണ്ണര്‍അപ്പ്. പഞ്ചായത്തിലെ 30 അങ്കണവാടികളില്‍നിന്നായി 600ലേറെ കുട്ടികള്‍ മത്സരിച്ചു. ഇവര്‍ക്ക് പുറമേ ബാലസഭ, ടീനേജ് ക്ലബ് അംഗങ്ങളും കലോത്സവത്തില്‍ പങ്കാളികളായി. പ്രീസ്‌കൂള്‍, ബാലസഭ, ടീനേജ് എന്നീ 3 വിഭാഗങ്ങളിലായി തങ്കമണി പാരിഷ്ഹാള്‍, എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലായി ക്രമീകരിച്ച 4 വേദികളിലാണ് മത്സരം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. തങ്കമണി സെന്റ് തോമസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സാബു കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, പഞ്ചായത്തംഗങ്ങളായ ഷെര്‍ലി ജോസഫ്, ജിന്റു ബിനോയി, ഷേര്‍ളി തോമസ്, അജയന്‍ എന്‍ ആര്‍, റീന സണ്ണി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, കെ എസ് മോഹനന്‍, സാജു, ഡി മറിയാമ്മ, ബിനോയി, ജോളി കുരുവിള, അനിമോള്‍ ജോസ്, ഷിജിമോള്‍ സി.ടി തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
What's Your Reaction?






