മുതിരപ്പുഴയാറില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
മുതിരപ്പുഴയാറില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് മുതിരപ്പുഴയാറില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. കല്ലാര്‍കുട്ടിക്ക് സമീപമാണ് സംഭവം. കര്‍ണാടകയില്‍ നിന്നും വിനോദ സഞ്ചാരത്തിന് എത്തിയവ രണ്ട് പേരാണ് പുഴയുടെ നടുവിലെ പാറക്കെട്ടില്‍ കുടുങ്ങിയത്. പ്രദേശവാസികള്‍ ഡാം അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. ഇതോടെ പുഴയിലെ ജലനിരപ്പ് താഴുകയും സമീപവാസികള്‍ വിനോദസഞ്ചാരികളെ മറുകരയെത്തിക്കുകയായിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും തുറന്നു.
What's Your Reaction?






