ഓസാനം സ്‌കൂളില്‍ ഫ്രഡറിക് ഓസാനാമിന്റെ നാമ ഹേതുകത്തിരുന്നാളും അധ്യാപക ദിനാചരണവും
ഓസാനം സ്‌കൂളില്‍ ഫ്രഡറിക് ഓസാനാമിന്റെ നാമ ഹേതുകത്തിരുന്നാളും അധ്യാപക ദിനാചരണവും

ഇടുക്കി: കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മധ്യസ്ഥനായ ഫ്രഡറിക്
ഓസാനാമിന്റെ നാമ ഹേതുകത്തിരുന്നാളും അധ്യാപക ദിനവും ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് പറപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ്, എസ്പിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ജെആര്‍സി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപക ദിനത്തിന്റെ ഭാഗമായി എല്ലാ അധ്യാപകരെയും ആദരിച്ചു. വാഴ്ത്തപ്പെട്ട ഫ്രഡറിക് ഓസാനാമിന്റെ ജീവചരിത്രത്തെ ആസ് പദമാക്കിയുള്ള വീഡിയോ പ്രദര്‍ശനവും നടന്നു.
What's Your Reaction?






