യുവ എഴുത്തുകാരന്‍ സബിന്‍ ശശിയുടെ കഥാസമാഹാരം ഞാന്‍ അനന്യ പ്രകാശനം ചെയ്തു
യുവ എഴുത്തുകാരന്‍ സബിന്‍ ശശിയുടെ കഥാസമാഹാരം ഞാന്‍ അനന്യ പ്രകാശനം ചെയ്തു

ഇടുക്കി: യുവ എഴുത്തുകാരന്‍ സബിന്‍ ശശിയുടെ ആദ്യ കഥാസമാഹാരം ഞാന്‍ അനന്യ പ്രകാശനം ചെയ്തു. കട്ടപ്പന പ്രസ് ക്ലബ്ബില്‍ എഴുത്തുകാരി പുഷ്പ്പമ്മയില്‍ നിന്ന് അധ്യാപകരായ ഡോ. റെജി ജോസഫും ഷാന്റി ജോസഫും ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പുറത്തിറക്കിയ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളിലും സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍. ഏതെങ്കിലും ഒരു കാലത്തോട് ചേര്‍ന്ന് നില്‍ക്കുകയല്ല മറിച്ച്, എല്ലാക്കാലത്തും വായിച്ചെടുക്കാന്‍ സാധിക്കുന്ന കഥാരൂപങ്ങള്‍ ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. 'അധര്‍മ്മയുഗത്തില്‍' തുടങ്ങി 'യക്ഷിയും പ്രണയിനിയി'ലും അവസാനിക്കുന്ന പുസ്തകത്തിലെ പത്തു കഥകളും ശീര്‍ഷകം മുതല്‍, കഥാന്ത്യം വരെ സ്വാഭാവികമായ ഒരു കഥ പറച്ചില്‍ രീതി പിന്തുടര്‍ന്നുകൊണ്ട്, ഭാഷയുടെ സകല വിനുമയസാധ്യതകളെയും ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രണയം, മതം, ജാതി, വിശ്വാസം, അന്ധവിശ്വാസം, രാഷ്ട്രീയം, നീതി, പൗരബോധം തുടങ്ങി സമകാലിക വിഷയങ്ങള്‍ പലതും സവിശേഷമായൊരു ആഖ്യാന തന്ത്രത്തിലൂടെ വായനക്കാര്‍ക്ക് മുമ്പിലേക്ക് എത്തിച്ചിരിക്കുകയാണ് ഗ്രസ്ഥകാരന്‍ സബിന്‍ ശശി. തപസ്യ ജില്ലാ അധ്യക്ഷന്‍ വി. കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കവിയും സംസ്‌കാരിക പ്രവര്‍ത്തകനുമായ വി.എസ് ദിപു അധ്യക്ഷനായി. നാടകകൃത്ത് ഇ. ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകന്‍ ജ്യോതിസ് എസ് പുസ്തകം പരിചയപ്പെടുത്തി. കവി സതീഷ് പാഴൂപ്പള്ളി, സാംസ്‌കാരിക വകുപ്പ് ജില്ലാ കോഡിനേറ്റര്‍ സൂര്യലാല്‍ എസ്, ചലച്ചിത്ര നടന്മാരായ കുങ്ഫു സജിത്ത്, അനീഷ് ആനന്ദ്, കഥകളി-തെയ്യം കലാകാരന്‍ ശശീന്ദ്ര കട്ടപ്പന, കവി സി.കെ കമലാസനന്‍, മാധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






