കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് വാര്‍ഷിക പൊതുയോഗം കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ഷിയാസ് എ കെ അധ്യക്ഷനായി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോന്‍ ജോസ്, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സലിം പി എസ്, ജനറല്‍ സെക്രട്ടറി അജിത്ത് സുകുമാരന്‍, ട്രഷറര്‍ ശ്രീധര്‍, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, വര്‍ക്കിങ് പ്രസിഡന്റ് രഞ്ചു ആര്‍ കെ, അനില്‍ പുനര്‍ജനി, വനിതാ വിങ് സെക്രട്ടറി റോസമ്മ മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?