വാത്തിക്കുടിയില്‍ സൗജന്യ തൈറോയ്ഡ് നിര്‍ണയ ക്യാമ്പ് നടത്തി   

വാത്തിക്കുടിയില്‍ സൗജന്യ തൈറോയ്ഡ് നിര്‍ണയ ക്യാമ്പ് നടത്തി   

Feb 10, 2026 - 14:29
 0
വാത്തിക്കുടിയില്‍ സൗജന്യ തൈറോയ്ഡ് നിര്‍ണയ ക്യാമ്പ് നടത്തി   
This is the title of the web page

ഇടുക്കി: മുട്ടം ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് ക്ലിനിക്കും വാത്തിക്കുടി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയും ചേര്‍ന്ന് സൗജന്യ തൈറോയ്ഡ് രോഗനിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. തൈറോയിഡ് രോഗനിര്‍ണയം, മരുന്ന് വിതരണം, തൈറോയ ബോധവല്‍ക്കരണ ക്ലാസ് എന്നിവയാണ് മെഡിക്കല്‍ ക്യാമ്പില്‍ ഒരുക്കിയിരുന്നത്. വൈസ് പ്രസിഡന്റ്  മിലാനി സാബു അധ്യക്ഷയായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി തോമസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി , മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ മനോജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി തോമസ്, പഞ്ചായത്തംഗങ്ങളായ വില്‍സണ്‍ പുതിയകുന്നേല്‍, ബിനിമോള്‍ ടോമി, റെജിമോള്‍ റെജി, ഡാര്‍ലി ഡിക്‌സണ്‍, വാത്തിക്കുടി മെഡിക്കല്‍ ഓഫീസര്‍ ഡോ. സൗമ്യ കെ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow