കൊച്ചുകാമാക്ഷിയില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി
കൊച്ചുകാമാക്ഷിയില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി
ഇടുക്കി: കൊച്ചുകാമാക്ഷിയില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ രാത്രിയുടെ മറവില്‍ സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. ഇതോടെ ഈ പദ്ധതിയെ ആശ്രയിക്കുന്ന 25-ലേറെ കുടുംബങ്ങള്‍ ദുരിതത്തിലായി. കുടിവെള്ള ടാങ്കിലെ വെള്ളത്തില്‍ എലിയേയും പാമ്പിനേയും തല്ലിക്കൊന്നിട്ട സംഭവവും മുമ്പുണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. മറ്റ് ജലസ്രോതസുകളില്ലാത്ത ഈ മേഖലയില്‍ ഇത്തരത്തില്‍ ജനദ്രോഹം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാമൂഹിക വിരുദ്ധ ശല്യംമൂലം പൊറുതിമുട്ടിയ നാട്ടുകാര്‍ തങ്കമണി പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?