ദ്രവമാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കണം: ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ നഗരസഭ ചെയര്‍പേഴ്‌സണ് നിവേദനം നല്‍കി 

ദ്രവമാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കണം: ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ നഗരസഭ ചെയര്‍പേഴ്‌സണ് നിവേദനം നല്‍കി 

Feb 10, 2026 - 15:56
 0
ദ്രവമാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കണം: ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ നഗരസഭ ചെയര്‍പേഴ്‌സണ് നിവേദനം നല്‍കി 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ ദ്രവമാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിക്ക് നിവേദനം നല്‍കി. കട്ടപ്പനയിലെ ഹോട്ടല്‍, ബേക്കറി, കോഫീബാര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളം ഓടയിലേയ്ക്ക് ഒഴുകുന്നതുമായി ബന്ധപ്പെട്ട് പല കടകള്‍ക്കും നഗരസഭ നോട്ടീസ് നല്‍കുകയും ലൈസന്‍സ് നിഷേധിക്കുകയും ചെയ്യുകയാണ്. പ്രദേശത്തെ മണ്ണിന്റെ ഘടന അനുസരിച്ച് വെള്ളം മണ്ണില്‍ വലിഞ്ഞുപോകുന്നില്ല. സ്വന്തം ബില്‍ഡിങ് അല്ലാത്തതുമൂലവും സ്ഥല സൗകര്യം കുറവായതുമൂലവും സ്വന്തമായി ട്രീറ്റ്‌മെന്റ് പ്ലാന്റ്് നിര്‍മിക്കാനും കഴിയില്ല. മറ്റ് സ്ഥാപനങ്ങളില്‍നിന്ന് ഒഴുകുന്ന വേസ്റ്റുകളുടെ ഉത്തരവാദിത്വവും 
ഈ സ്ഥാപനങ്ങള്‍ക്ക് മേല്‍ വരുകയുമാണ്. നഗരസഭ സ്ഥലം കണ്ടെത്തി മലിനജലം പ്രത്യേകം ലൈനിലൂടെ കളക്ട് ചെയ്തുകൊണ്ട് പൊതു ട്രീറ്റ്മെന്റ് പ്ലാന്റ്് നിര്‍മിക്കുകയും നമ്മുടെ നാടിനെ മാലിന്യത്തില്‍നിന്ന് രക്ഷിക്കുന്നതോടൊപ്പം തന്നെ ഭക്ഷണ ഉത്പ്പാദക വിതരണ മേഖലയിലെ വ്യാപാരികളെ സംരക്ഷിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. അനുയോജ്യമായ നടപടി സ്വീകരിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പും നല്‍കി. സ്വസ്ഥമായി വ്യാപാരം ചെയ്യാന്‍ സാഹചര്യം ഉണ്ടാക്കണമെന്നും കട്ടപ്പനയുടെ വികസനത്തിനനുസരിച്ച് കുടിവെള്ളം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനും ഇപ്പോള്‍ ദ്രവ മാലിന്യത്തിന് നല്‍കുന്ന ഭീമമായ തുകയില്‍നിന്ന് ഒഴിവാക്കാന്‍ പ്രൈവറ്റ് ഏജന്‍സിയെ മാറ്റി നഗരസഭയുടെ നേതൃത്വത്തില്‍ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുകയും ഈ പ്രശ്നം വളരെ ഗൗരവമായി കാണണമെന്നും അടിയന്തര ശ്രദ്ധ ചെലുത്തി നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം. സംഘത്തില്‍ പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ 
സെക്രട്ടറി മാത്യു ജോസഫ്, ട്രഷറര്‍ സുചികുമാര്‍ കെ എ, സുഭാഷ് എം ടി , ബിനോയി സെബാസ്റ്റ്യന്‍, ലൂയിസ്, മിലാനോ, ബെന്നി, റെജി, അനില്‍ തുടങ്ങിയവരാണ് നിവേദനം നല്‍കാനെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow