രാജാക്കാട് ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24ന് 

രാജാക്കാട് ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24ന് 

May 22, 2026 - 17:18
 0
രാജാക്കാട് ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24ന് 
This is the title of the web page

ഇടുക്കി: രാജാക്കാട് ലയണ്‍സ് ക്ലബ്ബും രാജാക്കാട് മെഡിക്കല്‍ സെന്ററും ചേര്‍ന്ന് 24ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനത്തിനൊപ്പം പാമ്പ് ബോധവല്‍ക്കരണ ക്ലാസും നടക്കും. രാജാക്കാട്ടിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സാ സൗകര്യങ്ങള്‍ തൊട്ടരികില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, ശ്വാസകോശ രോഗങ്ങള്‍ക്കുള്ള പള്‍മണോളജി, ഇഎന്‍ടി, അസ്ഥിരോഗ വിഭാഗം, പ്രമേഹം, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളിലെ പരിശോധന പൂര്‍ണമായും സൗജന്യമായിരിക്കും. പരിശോധനയ്ക്കുശേഷം ആവശ്യക്കാര്‍ക്ക് മരുന്നുകളും സൗജന്യമായി നല്‍കും. തുടര്‍ചികിത്സ ആവശ്യമായി വരുന്ന നിര്‍ധനരായ രോഗികള്‍ക്ക് പ്രത്യേക ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനൊപ്പം ഈ മേഖലയില്‍ പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍, സര്‍പ്പ ജില്ലാ ഫെസിലിറ്റേറ്റര്‍ ടി ബി മനോജ് നയിക്കുന്ന പ്രത്യേക ബോധവല്‍ക്കരണ ക്ലാസും ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജെയിന്‍ കുര്യാക്കോസ്, മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വിജയ് ജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ജോയല്‍ വി. ഷാജു, ട്രഷറര്‍ എ. ഹംസ എന്നിവര്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനവും ഒരുക്കിട്ടുണ്ട് . മുല്ലക്കാനം ബെന്നി മെഡിക്കല്‍സ്, രാജാക്കാട് ഗ്രീന്‍ ഫീല്‍ഡ് ആഗ്രോ, പവിത്രം ജ്വല്ലറി എന്നിവിടങ്ങളില്‍ നേരിട്ടോ സ്‌ക്രീനില്‍ കാണുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 9747580671, 7907455928, 9447523757

What's Your Reaction?

like

dislike

love

funny

angry

sad

wow