കുമളി പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തിനെതിരെ നാട്ടുകാര്‍: എട്ടേക്കര്‍, ചെങ്കര വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തു: പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 2ന്
കുമളി പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തിനെതിരെ നാട്ടുകാര്‍: എട്ടേക്കര്‍, ചെങ്കര വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തു: പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 2ന്

ഇടുക്കി: കുമളി പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തെ തുടര്‍ന്ന് എട്ടേക്കര്‍, ചെങ്കര വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് ചെങ്കര വാര്‍ഡാക്കി മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം. നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ 31ന് വൈകിട്ട് 6ന് ചെങ്കരയില്‍ പന്തംകൊളുത്തി പ്രകടനവും സെപ്റ്റംബര്‍ 2ന് രാവിലെ 10.30ന് കുമളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും. വാര്‍ഡ് വിഭജനത്തില്‍ വലിയ അപാകതയാണ് ഉണ്ടായിരിക്കുന്നത്. വിഭജനത്തിനുശേഷം 20 വാര്‍ഡുകള്‍ 22 വാര്‍ഡായി വര്‍ധിച്ചു. എന്നാല്‍ ചെങ്കര മേഖലയില്‍ ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡായ എട്ടേക്കര്‍, രണ്ടാംവാര്‍ഡായ ചെങ്കര വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ 800ലേറെ കുടുംബങ്ങളും 2500ലേറെ വോട്ടര്‍മാരും ഉള്‍പ്പെടുന്ന വലിയ വാര്‍ഡായി മാറി. എന്നാല്‍, പഞ്ചായത്തിലെ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പുതിയ വാര്‍ഡില്‍ 1650 വോട്ടര്‍മാര്‍ മാത്രമാണെന്നാന് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളില്‍ ആയിരത്തില്‍ താഴെ വോട്ടര്‍മാരാണുള്ളത്.
തോട്ടം തൊഴിലാളികളും കര്‍ഷകരും പട്ടികജാതി വിഭാഗത്തില്‍പെട്ടവരും ഉള്‍പ്പെടുന്ന അവികസിത മേഖലയില്‍ താമസിക്കുന്ന ജനങ്ങളോടുള്ള വിവേചനമാണിത്. ഡീലിമിറ്റേഷന്‍ കമ്മിഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. കലക്ടര്‍, ഡീലിമിറ്റേഷന്‍ കമ്മിഷന്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. പഞ്ചായത്തിലും കലക്ടറേറ്റിലും ഹിയറിങ്ങിന് ഹാജരായി വസ്തുത ബോധ്യപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് അനീതിയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്തംഗം അനസ്‌കുമാര്‍ കുട്ടപ്പന്‍, പഞ്ചായത്തംഗം മണിമേഖല മുനിയദാസ്, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വി ആര്‍ ബാലകൃഷ്ണന്‍, സി എച്ച് അന്‍ഷാദ്, കെ എന്‍ ഗോപാലകൃഷ്ണപിള്ള, സെന്തില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






