വാഹന ഇടപാടിൻ്റെ മറവിൽ തട്ടിപ്പ്: കട്ടപ്പന സ്വദേശി അറസ്റ്റിൽ
വാഹന ഇടപാടിൻ്റെ മറവിൽ തട്ടിപ്പ്: കട്ടപ്പന സ്വദേശി അറസ്റ്റിൽ

ഇടുക്കി:വാഹന ഇടപാടിൻ്റെ മറവില്‍ തട്ടിപ്പ് നടത്തിയ കട്ടപ്പന സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന ശാന്തിപ്പടി സ്വദേശി അശോകന്‍ (52) ആണ് പിടിയിലായത്. വാഹന ഉടമകള്‍ക്ക് ചെറിയ തുക അഡ്‌വാന്‍സ് നല്‍കി കരാറെഴുതി വാഹനങ്ങള്‍ കൈക്കലാക്കി തമിഴ്‌നാട്ടിലെത്തിച്ച് പണയപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. കട്ടപ്പന സ്വദേശികളായ രണ്ടുപേരുടെ ഡസ്റ്റര്‍, സ്വിഫ്റ്റ് കാറുകള്‍ ഇത്തരത്തില്‍ പണയപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പരാതിയിലാണ് അറസ്റ്റ്.
What's Your Reaction?






