അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി
അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി

ഇടുക്കി: ഇരട്ടയാര്‍ അടയാളക്കല്ല് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി നരമംഗലത്ത് ചെറിയ നീലകണ്ഠന്‍ നമ്പൂതിരി കൊടിയേറ്റി. 2ന് സര്‍വ ഐശ്വര്യപൂജ, 3ന് ശാസ്താവിന് നെയ്യാഭിഷേകം, നാഗരാജാവിന് പാലഭിഷേകം, ശാസ്താവിന് സമൂഹ എള്ള് കിഴി, നീരാഞ്ജനം, 4ന് പൊങ്കാല, താലപ്പൊലി ഘോഷയാത്ര, പള്ളിവേട്ട, 5ന് ആറാട്ട് എഴുന്നള്ളത്ത്, കല്ലുങ്കല്‍ നവഗണ ഗുരുതി എന്നിവ നടക്കും. തിരുവാതിര, കൈകൊട്ടിക്കളി, ക്ലാസിക്കല്‍ ഡാന്‍സ്, ഹരിപ്പാട് നവദര്‍ശനയുടെ ഡിജിറ്റല്‍ ബാലെ ശിവകാമി, കൊച്ചുകാമാക്ഷി നൃത്തതി നാട്യ കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ഗാനമേള എന്നിവയും നടക്കും. മേല്‍ശാന്തി മോഹനന്‍ കാനത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കം. പ്രസിഡന്റ് കെ ജി വാസുദേവന്‍ നായര്‍, വൈസ് പ്രസിഡന്റ് മനോജ് കുമാര്‍, സെക്രട്ടറി സാബു ചെമ്പകശേരില്‍, ശിവദാസ് പുതുപ്പറമ്പില്‍, ശ്രീകാന്ത് ഇടാട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






