കട്ടപ്പനയില്‍ സംഗീത സന്ധ്യ നടത്തി
കട്ടപ്പനയില്‍ സംഗീത സന്ധ്യ നടത്തി

ഇടുക്കി: കട്ടപ്പനയില്‍ വിവിധ ക്രൈസ്തവ സഭകള്‍ ചേര്‍ന്ന് സംഗീത സന്ധ്യ നടത്തി. നഗരസഭ മിനി സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടി ഐപിസി കട്ടപ്പന സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ എം ടി തോമസ് ഉദ്ഘാടനം ചെയ്തു. സുവിശേഷ പ്രവര്‍ത്തന മേഖലയില്‍ 40 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഹോളി ബീറ്റ്‌സാണ് സംഗീത സന്ധ്യ അവതരിപ്പിച്ചത്. ആധുനിക കാലഘട്ടത്തില്‍ വഴിതെറ്റി പോകുന്ന വിവിധ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ആളുകളെ ആത്മീയതയിലേക്ക് കൂടുതല്‍ അടുപ്പിക്കുക, സംഗീതത്തിലൂടെ ദൈവവചനം ആളുകളിലേക്ക് എത്തിക്കുക, മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം മൂലം വഴി തെറ്റി പോകുന്ന യുവതലമുറയ്ക്ക് ദൈവവചനത്തിലൂടെ ബോധവല്‍ക്കരണം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഐപിസി കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗം പാസ്റ്റര്‍ ടോം തോമസ്. പാസ്റ്റര്‍ കെ വി വര്‍ക്കി. പാസ്റ്റര്‍ എം വൈ വര്‍ഗീസ്, പാസ്റ്റര്‍ യു എ സണ്ണി, പാസ്റ്റര്‍ ഷിബു ഫിലിപ്പ്, പാസ്റ്റര്‍ കുര്യാക്കോസ് കുടക്കച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






