ലഹരി വിരുദ്ധ ക്യാമ്പയിന്‍: വലിയപാറയില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു
ലഹരി വിരുദ്ധ ക്യാമ്പയിന്‍: വലിയപാറയില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന വലിയപാറയില്‍ 29ന് നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് ഭവന സന്ദര്‍ശനം ആരംഭിച്ചു. വലിയപാറ കലാരഞ്ജിനി വായനശാലയും കട്ടപ്പന വൊസാഡും അങ്കണവാടിയും സംയുക്തമായാണ് അകറ്റാം അകലാം എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളാണ് ഭവന സന്ദര്‍ശനം നടത്തി ബോധവല്‍ക്കരണം നടത്തുകയും വിവര ശേഖരണം നടത്തുകയും ചെയ്യുന്നത്. നഗരസഭ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ അങ്കണവാടി വര്‍ക്കര്‍ ബിന്ദു, ബേബി മാവുംങ്കല്‍ , സിജോ ഉമ്മന്‍, ആദര്‍ശ് മാത്യു വിഷ്ണു പ്രകാശ്, അലീന മരിയ, വില്‍സണ്‍, അനീറ്റ ഷാജി, ആല്‍വിന്‍ സോവി തുടങ്ങിയവരാണ് ഭവന സന്ദര്‍ശനം നടത്തിയത്.
What's Your Reaction?






