പീരുമേട് തോട്ടം മേഖലയിലെ തൊഴില്‍ സമയം പുനക്രമീകരിച്ചു
പീരുമേട് തോട്ടം മേഖലയിലെ തൊഴില്‍ സമയം പുനക്രമീകരിച്ചു

ഇടുക്കി: പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളില്‍ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. പുതുക്കിയ സമയത്തില്‍ തോട്ടം തൊഴിലാളികള്‍ ഇന്നു മുതല്‍ ജോലി ആരംഭിച്ചു. അന്തരീക്ഷ താപനില സാധാരണ നിലയില്‍ കൂടുതലായ സാഹചര്യത്തിലാണ് തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിറക്കിയത്. തൊഴിലാളികളുടെ ജോലി സമയം രാവിലെ 7 മണി മുതല്‍ 2 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത് തൊഴിലാളികള്‍ക്ക് നിര്‍ജലീകരണം ഒഴിവാക്കുന്നതിന് ജോലിസ്ഥലങ്ങളില്‍ കുടിവെള്ളം, വിശ്രമത്തിനായി ഷെഡ് പ്രാഥമിക ചികിത്സ മുന്‍കരുതല്‍ എന്നിവ തൊഴില്‍ ഉടമകള്‍ ഉറപ്പാക്കണമെന്ന നിര്‍ദേശവും നല്‍കി.തുറസായ ജോലിസ്ഥലങ്ങളില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് കലക്ടര്‍ ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി.
What's Your Reaction?






