കീരിത്തോട് ശിവപാര്‍വതി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
കീരിത്തോട് ശിവപാര്‍വതി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി

ഇടുക്കി: കീരിത്തോട് ശിവപാര്‍വതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ഡോ. ഒ വി ഷിബു ഗുരുപാദം മുഖ്യകാര്‍മികത്വം വഹിച്ചു. ഉത്സവം 29ന് സമാപിക്കും. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സന്ദേശം നല്‍കി. 25ന് രാവിലെ 9ന് പൊങ്കാല. 27ന് വൈകിട്ട് 3ന് ഗരുഡന്‍ പറവ , കാവടി ആട്ടം, ഡിജിറ്റല്‍ തെയ്യം, നാഗനൃത്തം, കാളിയാട്ടം, കരകമയൂരനൃത്തം, ശിങ്കാരി മേളം, മിറര്‍ തെയ്യം എന്നിവയുടെ അകമ്പടിയോടെ പകല്‍പൂര ഘോഷയാത്ര നടക്കും. ഉത്സവാഘോഷങ്ങള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി സനീഷ് മുരളിധരന്‍, ശാഖ പ്രസിഡന്റ് സന്തോഷ് കടമാനത്ത്, സെക്രട്ടറി നിഖില്‍ പുഷ്പരാജന്‍, കണ്‍വീനര്‍ ജ്യോതിഷ് കുടിക്കയത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






