കട്ടപ്പന ബിആര്‍സിയില്‍ ബ്ലോക്ക് ലെവല്‍ ഫൗണ്ടേഷണല്‍ പരിശീലനം
കട്ടപ്പന ബിആര്‍സിയില്‍ ബ്ലോക്ക് ലെവല്‍ ഫൗണ്ടേഷണല്‍ പരിശീലനം

ഇടുക്കി: കട്ടപ്പന ബിആര്‍സിയില്‍ ബ്ലോക്ക് ലെവല്‍ ഫൗണ്ടേഷണല്‍ പരിശീലന പരിപാടിക്ക് മുന്നോടിയായി യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം നടത്തി. കട്ടപ്പന ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കണ്ണന്‍ വി ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ ഗവേഷണങ്ങളുടെ ഗുണഫലങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുക, കുട്ടികളില്‍ ശാസ്ത്രീയ ഗവേഷണ താല്‍പര്യങ്ങള്‍ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, സാമൂഹിക പ്രശ്‌നങ്ങളെ ക്ലാസ് മുറികളിലെ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, കെ- ഡിസ്‌ക് എന്നിവയുടെ സഹകരണത്തോടെ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം നടത്തിയത്.നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് എന്നീ ഉപജില്ലാ പരിധിയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കട്ടപ്പന ഡിഇഒ ആന്‍സണ്‍ ജോസഫ് അധ്യക്ഷനായി. ഏപ്രില്‍ 24,25 തീയതികളിലാണ് പരിശീലനം നടക്കുന്നത്. കട്ടപ്പന ബിപിസി ഷാജിമോന്‍ കെ.ആര്‍, മഞ്ജു പി.പി, ദിവ്യ വിദ്യാധരന്‍, ആര്യ വിനീത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






