നിപ; ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ പരിശോധന ഫലം ഇന്ന്; ഇതുവരെ 6 പോസിറ്റീവ് കേസുകൾ
നിപ; ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ പരിശോധന ഫലം ഇന്ന്; ഇതുവരെ 6 പോസിറ്റീവ് കേസുകൾ
കോഴിക്കോട്: നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. . ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇപ്പോൾ നാല് പേർ ചികിത്സയിലാണ്. ഇതുവരെ 83 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട് ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയിരുന്നു.ഇതുവരെ നിപ ബാധിച്ച് രണ്ട് പേർ മരിച്ചു.ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി നീട്ടി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രഫഷനല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ ക്ലാസിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
What's Your Reaction?