തൊടുപുഴയിൽ കായികോത്സവം; ആദ്യ സ്വർണം വെള്ളി നേട്ടം ഇരട്ടകൾക്ക്
തൊടുപുഴയിൽ കായികോത്സവം; ആദ്യ സ്വർണം വെള്ളി നേട്ടം ഇരട്ടകൾക്ക്

മുതലക്കോടം : കായികോത്സവത്തിലെ ആദ്യ സ്വർണം, വെള്ളി നേട്ടങ്ങൾ ഇരട്ടകൾക്ക്. പാറത്തോട് സെന്റ് ജോർജ് എച്ച് എസ് എസിലെ ആൽഫ്രഡ് ജോജോ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ ഒന്നാമതെത്തിയപ്പോൾ ഇരട്ട സഹോദരൻ അൽഫോൺസ് ജോജോ വെള്ളി നേടി. മുരിക്കാശ്ശേരി സെയ്ന്റ് മേരീസ് എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് അൽഫോൻസ്.
കഴിഞ്ഞ വർഷത്തെ ജില്ല കായികമേളയിൽ 3000 മീറ്റർ ആൽഫ്രഡ് വെള്ളിയും അൽഫോൺസ് വെങ്കലവും നേടിയിരുന്നു. മൂത്ത സഹോദരൻ ആന്റോ ജോജോയും സ്കൂൾ കായിക മേളയിൽ പങ്കെടുത്ത് മെഡൽ നേടിയിട്ടുണ്ട്.
കർഷകനായ കമ്പിളിക്കണ്ടം തെള്ളിത്തോട് വെട്ടുകല്ലേൽ ജോജോ ആന്റണിയുടേയും ജെസിയുടേയും മക്കളാണ്. അൽഫോൺസ് കഴിഞ്ഞ വർഷമാണ് ആദ്യമായി മത്സരിച്ചത്. ഇരുവരും പ്ലസ് വൺ വിദ്യാർഥികളാണ്. പരിമിത സൗകര്യങ്ങളിൽ പരിശീലിച്ചാണ് ഇവരുടെ മിന്നും വിജയം. ആൽഫ്രഡ് അഞ്ചാം ക്ലാസ് മുതൽ കായിക രംഗത്തുണ്ട്. 400, 1500 മത്സരങ്ങൾ ഇനിയുണ്ട്.
What's Your Reaction?






