ചപ്പാത്ത്- ചെങ്കര റോഡിലെ നിര്‍മാണത്തിലിരുന്ന സംരക്ഷണഭിത്തി ഇടിഞ്ഞു
ചപ്പാത്ത്- ചെങ്കര റോഡിലെ നിര്‍മാണത്തിലിരുന്ന സംരക്ഷണഭിത്തി ഇടിഞ്ഞു

ഇടുക്കി: ചപ്പാത്ത്- ചെങ്കര റോഡില്‍ നിര്‍മാണത്തിലിരുന്ന സംരക്ഷണഭിത്തി ശക്തമായ മഴയില്‍ ഇടിഞ്ഞതോടെ ഗതാഗതം ഭാഗികമായി നിലച്ചു. ഇപ്പോള്‍ നടക്കുന്ന ഭിത്തി നിര്‍മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞദിവസത്തെ മഴയിലാണ് റോഡിന്റെ പകുതിയിലേറെ ഭാഗം ഉള്‍പ്പെടെ നിലംപൊത്തിയത്. രണ്ടുമാസം മുമ്പും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. തുടര്‍ന്നാണ് സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിച്ചത്. കരാറുകാരന്‍ കുഴിയെടുത്ത ഭാഗമാണ് ഇടിഞ്ഞത്. റോഡിന്റെ അടിവശത്തുകൂടിയാണ് പെരിയാര്‍ ഒഴുകുന്നത്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള മുഴുവന്‍ ഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






