ഇടുക്കി: മലയോര ഹൈവേ നിര്‍മാണത്തെ തുടര്‍ന്ന് ഉപ്പുതറ ചപ്പാത്തില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണിട്ടും പുനര്‍നിര്‍മിച്ചുനല്‍കുന്നില്ലെന്ന് ആക്ഷേപം. പാറമടയ്ക്കുസമീപം താമസിക്കുന്ന പൂമലയില്‍ പുഷ്പയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് കഴിഞ്ഞദിവസത്തെ മഴയില്‍ നിലംപൊത്തിയത്. അടിവശത്തെ മണ്ണ് ഇളകിപ്പോയതോടെ വീട് അപകടാവസ്ഥയിലായി. പുഷ്പ 20 വര്‍ഷത്തിലേറെയായി ഇവിടെയാണ് താമസിക്കുന്നത്.
ഹൈവേയ്ക്കായി വീടിന്റെ മുന്‍വശത്തെ മണ്ണ് നീക്കിയെങ്കിലും പുതിയ സംരക്ഷണഭിത്തി നിര്‍മിച്ചുനല്‍കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു. അടിയന്തരമായി നിര്‍മാണം നടത്തിയില്ലെങ്കില്‍ വീടും നിലംപൊത്തും.
പാറമടയ്ക്ക് സമീപമുള്ള മറ്റ് വീടുകള്‍ക്ക് സംരക്ഷണ ഭിത്തി നിര്‍മിച്ചുനല്‍കിയെങ്കിലും പുഷ്പയുടെ വീടിനെ അവഗണിച്ചതായും ആക്ഷേപമുണ്ട്. നടപ്പാതയില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇവര്‍ വീട്ടിലേക്ക് പോകുന്നതും വരുന്നതും.