ഇഡിയുടെ കുറ്റപത്രം രാഷ്ട്രീയ പ്രേരിതം: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇഡിയുടെ കുറ്റപത്രം രാഷ്ട്രീയ പ്രേരിതം: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച ഇഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേര് കുറ്റപത്രത്തില്‍ ചേര്‍ത്തത് മോദി സര്‍ക്കാരിന്റെ ക്രൂരമായ ഫാസിസ്റ്റ് നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയുടെ തുടര്‍ച്ചയാണ് ഇ ഡി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം. കോണ്‍ഗ്രസ് ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, ഷാജി വെള്ളംമാക്കല്‍, എ എം സന്തോഷ്, രാജന്‍ കാലാച്ചിറ, കെ എസ് സജീവ്, പി എസ് മേരിദാസന്‍, ബിജു പുന്നോലി, ജോണി വടക്കേക്കര, റൂബി വേഴമ്പത്തോട്ടം, ഷിബു പുത്തന്‍ പുരക്കല്‍, ഷാജന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. രാജീവ് ഭവനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു.
What's Your Reaction?






