ഗവ. കരാറുകാരുടെ കുടിശിക ഉടന്‍ നല്‍കണം: ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍

ഗവ. കരാറുകാരുടെ കുടിശിക ഉടന്‍ നല്‍കണം: ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍

Feb 25, 2026 - 17:08
 0
ഗവ. കരാറുകാരുടെ കുടിശിക ഉടന്‍ നല്‍കണം: ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍
This is the title of the web page

ഇടുക്കി: കരാറുകാരുടെ ബില്‍ കുടിശിക ഉടന്‍ നല്‍കണമെന്നും സെക്യൂരിറ്റി ഡിപ്പോസിറ്റ് പണവും പിഴയും വര്‍ധിപ്പിച്ച നടപടിയും പിന്‍വലിക്കണമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം കെ ഷാജഹാന്‍. നാടിന്റെ വികസനത്തിന് മുഖ്യപങ്ക് വഹിക്കുന്ന ഗവ. കരാറുകാരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള നിര്‍മാണ പ്രവൃത്തികളുടെ തുക ട്രഷറികളില്‍നിന്ന് ലഭിക്കുന്നില്ല. ഭൂരിഭാഗം കരാറുകാരുടേയും ലൈസന്‍സ് പുതുക്കേണ്ട സമയമാണിപ്പോള്‍. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതിനാല്‍ കരാറുകാര്‍ ബുദ്ധിമുട്ടുന്നു. ലൈസന്‍സ് പുതുക്കാനുള്ള കാലാവധി 2027 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കണം.
കരാര്‍ മേഖലയില്‍നിന്ന് ആളുകള്‍ പിന്‍വാങ്ങുകയാണ്. ഉയര്‍ന്ന വിഭാഗത്തില്‍നിന്ന് താഴ്ന്ന വിഭാഗത്തിലേക്ക് പുതുക്കി നല്‍കുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടില്ല. സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക വര്‍ധിപ്പിച്ചപ്പോള്‍ ഓരോ വിഭാഗത്തിലെയും കരാറുകാരുടെ പ്രവൃത്തികളുടെ സാമ്പത്തിക പരിധിയും വര്‍ധിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും നടപ്പായിട്ടില്ല. ട്രഷറി നിയന്ത്രണവും കരാറുകാരെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കി. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ട സമയമായതിനാല്‍ ട്രഷറി നിയന്ത്രണം പിന്‍വലിച്ച് കരാറുകാര്‍ക്ക് നല്‍കാനുള്ള തുക ലഭ്യമാക്കാന്‍ അടിയന്തര നടപടിവേണമെന്നും എം കെ ഷാജഹാന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow