കെസിവൈഎം സംസ്ഥാന സമിതി കുട്ടിക്കാനം മരിയന്‍ കോളേജില്‍ മലയോര ക്യാമ്പ് നടത്തി
കെസിവൈഎം സംസ്ഥാന സമിതി കുട്ടിക്കാനം മരിയന്‍ കോളേജില്‍ മലയോര ക്യാമ്പ് നടത്തി

ഇടുക്കി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ 'പുലര്‍മഞ്ഞ് 2025' എന്ന പേരില്‍ മലയോര ക്യാമ്പ് കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മലയോര ജനതയെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത് കപട പരിസ്ഥിതിവാദികളാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമയാണ്. വന്യമൃഗങ്ങള്‍ കാട്ടിലാണ് ജീവിക്കേണ്ടതെന്നും അവറ്റകള്‍ മനുഷ്യര്‍ക്ക് ഭീഷണിയാവുമ്പോള്‍ വനം വകുപ്പും സര്‍ക്കാരും നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിമലയില്‍ അധ്യക്ഷനായി. കോവില്‍മ രാജാവ് രാമന്‍ രാജമന്നാന്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ, കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറയില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജോസ്, കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് അലന്‍ കല്ലൂരാത്ത്, സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ജിബി ഏലിയാസ് എന്നിവര്‍ സംസാരിച്ചു. വെള്ളി മുതല്‍ ഞായര്‍ വരെ നടന്ന ക്യാമ്പില്‍ 32 രൂപതകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്തു.
What's Your Reaction?






