വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍: അയ്യപ്പന്‍കോവില്‍ ഗ്രേസ്ഗാര്‍ഡന്‍ പടിയില്‍ അപകടഭീഷണി

വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍: അയ്യപ്പന്‍കോവില്‍ ഗ്രേസ്ഗാര്‍ഡന്‍ പടിയില്‍ അപകടഭീഷണി

May 25, 2025 - 12:57
May 25, 2025 - 15:02
 0
വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍: അയ്യപ്പന്‍കോവില്‍ ഗ്രേസ്ഗാര്‍ഡന്‍ പടിയില്‍ അപകടഭീഷണി
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഴയ ഗ്രേസ്ഗാര്‍ഡന്‍ പടി ഭാഗത്ത് വൈദ്യുതി ലൈനുകള്‍ക്കുസമീപത്തെ മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ നടപടിയില്ല. വൈദ്യുത പോസ്റ്റിലും കമ്പികളിലും മരച്ചില്ലകള്‍ തട്ടിനില്‍ക്കുന്നത് അപകടഭീഷണിയാണ്. കാലവര്‍ഷം ആരംഭിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ഇടശേരിയില്‍ സോണി എബ്രഹാമിന്റെ വീടിനുസമീപം വൈദ്യുതി ലൈനുകള്‍ക്ക് ചുറ്റും മരച്ചില്ല വളര്‍ന്നുനില്‍ക്കുകയാണ്. പലതവണ കെഎസ്ഇബി ഓഫീസില്‍ വിവരമറിയിച്ചിട്ടും മരച്ചില്ല വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കാന്‍ ജീവനക്കാര്‍ നടപടിയെടുക്കുന്നില്ല. മഴക്കാലം ശക്തിപ്രാപിക്കുംമുമ്പ് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow