പാറത്തോട്ടില്‍ ക്ഷീര കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
പാറത്തോട്ടില്‍ ക്ഷീര കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

ഇടുക്കി: പാറത്തോട് ക്ഷീരോല്‍പ്പാദക സഹകരണ സംഘവും മില്‍മ മേഖല യൂണിയനുംചേര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. മില്‍മയില്‍നിന്ന് ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് മില്‍മ സൂപ്പര്‍വൈസര്‍ എബിന്‍ ചാക്കോയും പശുക്കളുടെ പരിപാലനത്തെക്കുറിച്ച് പി കെ വിപിനും ക്ലാസെടുത്തു. ക്ഷീരകര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്കും എംജി സര്‍വകലാശാല ബിഎ ഹിസ്റ്ററി പരീക്ഷയില്‍ രണ്ടാംറാങ്ക് നേടിയ അനുമോള്‍ ജോര്‍ജിനും ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. പാറത്തോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘം പ്രസിഡന്റ് തങ്കച്ചന്‍ മൈലാട്ടുമോളയില്‍ അധ്യക്ഷനായി. മില്‍മ സൂപ്പര്‍വൈസര്‍ സിന്ധു, സംഘം സെക്രട്ടറി വി.എം. സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി ക്ഷീര കര്‍ഷകര്‍ പങ്കെടുത്തു.
What's Your Reaction?






