ഇടുക്കിയില്‍ തോരാമഴ: പാമ്പാടുംപാറയില്‍ മരംവീണ് അതിഥി തൊഴിലാളി മരിച്ചു: മലങ്കര ഡാമിന്റെ 5 ഷട്ടര്‍ തുറന്നു: ദേശീയപാതയില്‍ മണ്ണിടിച്ചില്‍

ഇടുക്കിയില്‍ തോരാമഴ: പാമ്പാടുംപാറയില്‍ മരംവീണ് അതിഥി തൊഴിലാളി മരിച്ചു: മലങ്കര ഡാമിന്റെ 5 ഷട്ടര്‍ തുറന്നു: ദേശീയപാതയില്‍ മണ്ണിടിച്ചില്‍

May 25, 2025 - 10:34
 0
ഇടുക്കിയില്‍ തോരാമഴ: പാമ്പാടുംപാറയില്‍ മരംവീണ് അതിഥി തൊഴിലാളി മരിച്ചു: മലങ്കര ഡാമിന്റെ 5 ഷട്ടര്‍ തുറന്നു: ദേശീയപാതയില്‍ മണ്ണിടിച്ചില്‍
This is the title of the web page

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയില്‍ വ്യാപക നാശം. പാമ്പാടുംപാറ എസ്‌റ്റേറ്റില്‍ മരം കടപുഴകിവീണ് സ്ത്രീ തൊഴിലാളി മരിച്ചു. അതിഥി തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവിനൊപ്പം വിറക് ശേഖരിക്കുന്നതിനിടെയാണ് അപകടം.
കനത്ത മഴയെ തുടര്‍ന്ന് തിങ്കളാഴ്ച ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ കനത്ത മഴ തുടരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണം തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു. ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാതെയാണ് ഷട്ടറുകള്‍ തുറന്നതെന്ന് വിമര്‍ശനമുണ്ട്. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ പലസ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു. മൈലാടുംപാറയില്‍ മരം കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു.
മഴക്കെടുതിയെ തുടര്‍ന്ന് താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ദേവികുളം: 04865 264231, 9447026414. ഇടുക്കി: 04862 235361, 8547618434. പീരുമേട്: 04869 232077, 9447023597. തൊടുപുഴ: 04862 222503, 9447029503. ഉടുമ്പന്‍ചോല: 04868 232050, 9447023809. ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രവു(ഡിഇഒസി) സജ്ജമായി. നമ്പര്‍: 04862233111, 04862 233130, 9383463036.

What's Your Reaction?

like

dislike

love

funny

angry

sad

wow