ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചശേഷം കുഴികള്‍ മൂടുന്നില്ല: റോഡുകള്‍ ചെളിക്കുണ്ടാകുന്നു
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചശേഷം കുഴികള്‍ മൂടുന്നില്ല: റോഡുകള്‍ ചെളിക്കുണ്ടാകുന്നു

ഇടുക്കി: ജലജീവന്‍ പദ്ധതിക്കായി കുരിശുകുത്തി- തെള്ളിത്തോട് റോഡിന്റെ ഇരുവശങ്ങളിലും വിതരണ പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴികള്‍ കൃത്യമായി മൂടാത്തത് ഗതാഗതം ദുഷ്‌കരമാക്കുന്നു. മഴ പെയ്തതോടെ കുഴികളില്‍നിന്ന് പ്രധാന റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങി കാല്‍നടയാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. വാഹനങ്ങള്‍ സൈഡ് കൊടുക്കാന്‍പോലും കഴിയാത്തവിധം റോഡുവശങ്ങളില്‍ ഭീമര്‍ ഗര്‍ത്തമാണ്. പൈപ്പ് സ്ഥാപിച്ചശേഷം കോണ്‍ക്രീറ്റ് ചെയ്യുമെന്ന് കരാറുകാരന്‍ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
കാലവര്‍ഷം ആരംഭിച്ചതോടെ റോഡുകള്‍ ചെളിക്കുണ്ടായി മാറി. കൊന്നത്തടി പഞ്ചായത്തിലെ പാതകളുടെ സ്ഥിതിയും വിഭിന്നമല്ല. ജനത്തെ ബുദ്ധിമുട്ടിക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസ് പടിക്കല്‍ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






