ഇടുക്കി: തൂക്കുപാലം തോവാളപ്പടിയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രധാന റോഡില്‍നിന്ന് കാര്‍ നിയന്ത്രണംനഷ്ടമായി റോഡരികിലേക്ക് മറിയുകയായിരുന്നു. വൈദ്യുതി പോസ്റ്റില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.