നെറ്റിത്തൊഴു സെന്റ് ജോര്‍ജ് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍
നെറ്റിത്തൊഴു സെന്റ് ജോര്‍ജ് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

ഇടുക്കി: പുറ്റടി നെറ്റിത്തൊഴു താബോര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി. സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ 31ന് സമാപിക്കും. പത്താം ദിനത്തില്‍ ചെമ്പില്‍ അരിയിടല്‍, പിത്യസ്മൃതി, സന്ധ്യാനമസ്‌കാരം എന്നിവ നടക്കും. പുതുപ്പള്ളി പൊന്‍കുരിശ് ദേവാലയത്തിന്റെ പ്രധാന ത്രോണോസില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് അനുഗ്രഹ പ്രഭാഷണവും പാലാക്കണ്ടം കുരിശടിയിലേക്ക് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണവും നടക്കും. വികാരി ഫാ. ജേക്കബ് വര്‍ഗീസ്, ട്രസ്റ്റി മോന്‍സി വി കോശി, സെക്രട്ടറി ബോബി മാത്യു പൊടിമറ്റത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






