അടിമാലി കുറത്തിക്കുടി നിവാസികള്‍ മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഔട്ട്‌പോസ്റ്റ് ഉപരോധിച്ചു  

അടിമാലി കുറത്തിക്കുടി നിവാസികള്‍ മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഔട്ട്‌പോസ്റ്റ് ഉപരോധിച്ചു  

Feb 28, 2026 - 16:47
 0
അടിമാലി കുറത്തിക്കുടി നിവാസികള്‍ മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഔട്ട്‌പോസ്റ്റ് ഉപരോധിച്ചു  
This is the title of the web page

ഇടുക്കി: അടിമാലി കുറത്തിക്കുടി ആദിവാസി ഉന്നതിയുടെ വികസനത്തിന് വനംവകുപ്പ് തടസം നില്‍ക്കുന്നുവെന്നാരോപിച്ച് നിവാസികള്‍ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഔട്ട്‌പോസ്റ്റ് ഉപരോധിച്ചു. ഉന്നതിയിലേക്ക് ബസ് എത്തുന്നതിന് വനം വകുപ്പ് തടസം നില്‍ക്കുന്നുവെന്നും വന്യമൃഗ ശല്യം തടയുന്നതില്‍ നിസംഗത പുലര്‍ത്തുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. കുറത്തിക്കുടി പെരുമ്പന്‍കുത്ത് റോഡിലൂടെ പ്രകടനമായെത്തിയ പ്രതിഷേധക്കാരെ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന്റെ കവാടത്തില്‍ പൊലീസ് തടഞ്ഞു. രാവിലെ പത്തിനാരംഭിച്ച പ്രതിഷേധം മണിക്കൂറുകളോളം നീണ്ടു. നൂറുകണക്കിന് ആളുകള്‍ പ്രതിഷേധത്തിന്റെ ഭാഗമായി. സമരം കൂടുതല്‍ ശക്തിയാര്‍ജിച്ചതോടെ അടിമാലി, മൂന്നാര്‍, വെള്ളത്തൂവല്‍ സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തേക്കെത്തി. സമയം ഉച്ചയോട് അടുത്തതോടെ പ്രതിഷേധക്കാര്‍ അരിയുള്‍പ്പെടെ എത്തിച്ച് ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപം കഞ്ഞിവച്ചും പ്രതിഷേധിച്ചു.ഇതിനിടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തേക്കെത്തി. വനം വകുപ്പ് തങ്ങളുടെ ജീവിതം ദുസഹമാക്കുന്നുവെന്ന പരാതി പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. പെര്‍മിറ്റ് ലഭിച്ചാല്‍ ബസ് സര്‍വീസിന് വനം വകുപ്പ് തടസം നില്‍ക്കില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ അറിയിച്ചു. കാട്ടാന ശല്യം പ്രതിരോധിക്കുന്നതിനുള്ള ഫെന്‍സിങ് നിര്‍മാണമടക്കം വേഗത്തിലാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow