എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ യുഡിഎഫ് ബജറ്റില്‍നിന്ന് ഒഴിവാക്കി: കേരള കോണ്‍ഗ്രസ് എം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ യുഡിഎഫ് ബജറ്റില്‍നിന്ന് ഒഴിവാക്കി: കേരള കോണ്‍ഗ്രസ് എം

Jun 24, 2026 - 15:05
 0
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ യുഡിഎഫ് ബജറ്റില്‍നിന്ന് ഒഴിവാക്കി: കേരള കോണ്‍ഗ്രസ് എം
This is the title of the web page

ഇടുക്കി: യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ജില്ലയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച നിരവധി പദ്ധതികളെ ഒഴിവാക്കിയതായി കേരള കോണ്‍ഗ്രസ് എം. എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചുമതല മന്ത്രിസഭയ്ക്ക് നല്‍കുകയും നിലവിലുള്ള പട്ടയഭൂമികളിലെ നിര്‍മാണങ്ങള്‍ സാധൂകരിക്കുന്നതിനും നാമമാത്രമായ പിഴ ഈടാക്കി നിയമാനുസൃതമാക്കുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. അതോടൊപ്പം പട്ടയഭൂമികളില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതിനാവശ്യമായ രണ്ടാംഘട്ട ചട്ടങ്ങളും രൂപീകരിച്ചിരുന്നു. റവന്യു വകുപ്പ് മുഖേന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഘട്ടത്തിലാണ് നിയമനിര്‍മാണത്തെയും ചട്ടരൂപീകരണത്തെയും അവഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 1964-ലെ ഭൂനിയമത്തില്‍ 2023 സെപ്റ്റംബര്‍ 23ന് വരുത്തിയ ഭേദഗതികളാണ് നിലവില്‍ പ്രാബല്യത്തിലുള്ളത്. അന്നത്തെ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വി ഡി സതീശനും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്മാരും സര്‍ക്കാര്‍ മാറിയാല്‍ 24 മണിക്കൂറിനകം നിലവിലെ മുഴുവന്‍ വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിരുപാധികം ക്രമപ്പെടുത്തി നല്‍കുന്നതിനും പട്ടയ ഭൂമിയില്‍ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. പുതിയ പട്ടയങ്ങള്‍ അനുവദിക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനാവശ്യമായ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. കട്ടപ്പന ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കുമ്പോള്‍ വിസ്തൃതി പരിഗണിക്കേണ്ടതില്ലെന്ന നിലപാട് മുന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനം കര്‍ഷകരിലും ചെറുകിട വ്യാപാരികളിലും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. സിഎച്ച്ആര്‍ മേഖലകളില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന്  രേഖപ്പെടുത്തിയ ഭൂമി സുപ്രീം കോടതി പട്ടയം നല്‍കാന്‍ അനുമതി നല്‍കിയിട്ടുള്ള 28588 ഹെക്ടര്‍ പ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഇത്തരം ഭൂമികളില്‍ പട്ടയം നല്‍കുന്നതിന് നിയമപരമായ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പുതിയ ബജറ്റിലെ പ്രഖ്യാപനം ആശയക്കുഴപ്പത്തിനും വിവിധ വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. രണ്ടാം ഭൂപരിഷ്‌കരണ നിയമം എന്തിനുവേണ്ടിയെന്ന് പറയാതെ പ്രഖ്യാപിച്ചത് നിലവിലുള്ള പ്രശ്‌നങ്ങളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്നും ഇതില്‍ ജില്ലയിലെ എംഎല്‍എമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്സിഡന്റ് ജോസ് പാലത്തിനാല്‍, വൈസ് പ്രസിഡന്റ് കുര്യാക്കോസ് ചിന്താര്‍മണിയില്‍, ജോസഫ് തോണക്കര, ജിന്‍സണ്‍ പൗവ്വത്ത്, സിജോ നടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow