ഇടുക്കി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്കായി ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി
ഇടുക്കി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്കായി ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി
ഇടുക്കി: ഇടുക്കി ലയണ്‍സ് ക്ലബ്, ദേശീയ ആരോഗ്യ മിഷന്‍, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവര്‍ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപപത്രിയില്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ക്ലബ് പ്രസിഡന്റ് ഡോ. സിബി ജോര്‍ജ് ഉദ്ഘാടനംചെയ്തു. 18വയസില്‍ താഴെയുള്ള നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം ഇവരെ പരിശോധിച്ചു. എക്കോ ഉള്‍പ്പെടെ പരിശോധിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഹൃദ്രോഗമുള്ളവര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍ചികിത്സ എസ്എടിയിലും കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ എംപാനല്‍ ചെയ്ത മറ്റ് സ്വകാര്യ ആശുപത്രികളിലും സൗജന്യമായി ലഭ്യമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലയണ്‍സ് ജില്ലാ ക്യാബിനറ്റ് സെക്രട്ടറി ജയിന്‍ അഗസ്റ്റിന്‍ അധ്യക്ഷനായി. ജോസ് കുഴികണ്ടം, ഷിജോ തടത്തില്‍, ബാബു ജോസഫ്, ഡോ. ലക്ഷ്മി, ഡോ. ഹരികൃഷ്ണന്‍, ഡോ. രോഹിത് രാജ്, കോ-ഓര്‍ഡിനേറ്റര്‍ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?