ഡിവൈഎഫ്‌ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി യൂത്ത് ബ്രിഗേഡ് സംഗമം നടത്തി
ഡിവൈഎഫ്‌ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി യൂത്ത് ബ്രിഗേഡ് സംഗമം നടത്തി

ഇടുക്കി: ഡിവൈഎഫ്‌ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി ചെഗുവേര ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് ബ്രിഗേഡ് സംഗമം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് ഉദ്ഘാടനം ചെയ്തു. 13 മേഖലാ കമ്മിറ്റികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. യൂത്ത് ബ്രിഗേഡ് ബ്ലോക്ക് ക്യാപ്റ്റന്‍ അശോക് കുമാറിന് ടീഷര്‍ട്ട് കൈമാറി. ബ്ലോക്ക് പ്രസിഡന്റ് അഫ്‌സല്‍ മുഹമ്മദ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പി പി പ്രശാന്ത്, ട്രഷറര്‍ എബിന്‍ ബേബി എന്നിവര്‍ സംസാരിച്ചു. യുവജന പരേഡും നടത്തി.
What's Your Reaction?






