കഞ്ഞിക്കുഴി ചുരുളിയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍
കഞ്ഞിക്കുഴി ചുരുളിയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

ഇടുക്കി: ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍. കഞ്ഞിക്കുഴി ചുരുളി ആല്‍പ്പാറകൈനികുന്നേല്‍ ജോസഫിന്റെ വീടാണ് അപകടവസ്ഥയിലായത്. സംരക്ഷണഭിത്തിയുടെ ബാക്കി ഭാഗം ഏത് നിമിഷവും നിലംപൊത്തുന്ന സ്ഥിതിയാണ്. നാലാംഗ കുടുംബത്തില്‍ ജോസഫിന്റെ ഭാര്യ രോഗിയുമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര സഹായമുണ്ടാകണമെന്നാണ് ആവശ്യം.
What's Your Reaction?






