അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി തുടങ്ങി
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി ആരംഭിച്ചു. പ്രസിഡന്റ് ജയ്‌മോന്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ഒന്നാംവാര്‍ഡിലെ തീപ്പെട്ടി ഫാക്ടറി ഭാഗത്ത് 9 ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കി. തോണിത്തടി പമ്പ്ഹൗസില്‍നിന്നാണ് കുടിവെള്ള വിതരണം. മറ്റ് സ്ഥലങ്ങളില്‍ വിതരണ പൈപ്പുകള്‍ സ്ഥാപിക്കല്‍ പുരോഗമിക്കുന്നു. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാലായില്‍, ജലജീവന്‍ മിഷന്‍ പ്രൊജക്ട് മാനേജര്‍ ജഗദീഷ്, സൈറ്റ് എന്‍ജിനീയര്‍ രാജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






