മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ നടപടിയില്ല
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ നടപടിയില്ല

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ നടപടിയില്ല. പുതിയ കെട്ടിടത്തിന് ഭീഷണിയായി മാറിയ കെട്ടിടം പൊളിച്ചുനീക്കണമെന്നാണ് ഉയരുന്ന ആവശ്യം. 2002 -2003 വര്‍ഷത്തില്‍ നിര്‍മിച്ച കെട്ടിടം കമ്പ്യൂട്ടര്‍ ലാബായും, ക്ലാസുകള്‍ നടത്തുന്നതിനുമായാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാലപ്പഴക്കത്താല്‍ കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളലുകള്‍ രൂപപ്പെട്ടത്തോടെ ക്ലാസുകള്‍ നടത്താന്‍ യോഗ്യമല്ലാതായി. ഏതുനിമിഷവും ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ബന്ധപ്പെട്ട അധികരികളെ അറിയിച്ചിട്ടും നടപടിയില്ല എന്ന് പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപള്ളി പറഞ്ഞു. എത്രയും വേഗം ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് കെട്ടിടം പൊളിച്ചുമാറ്റണമെന്നാണ് അധ്യാപകരുടെയും പിടിഎയുടെയും ആവശ്യം.
What's Your Reaction?






