മാട്ടുപ്പെട്ടിയെ വിറപ്പിച്ച് കാട്ടാനക്കൂട്ടം: 2 കാറുകള്‍ തകര്‍ത്തു
മാട്ടുപ്പെട്ടിയെ വിറപ്പിച്ച് കാട്ടാനക്കൂട്ടം: 2 കാറുകള്‍ തകര്‍ത്തു

ഇടുക്കി: മൂന്നാര്‍ മാട്ടുപെട്ടിയില്‍ കാട്ടാനക്കൂട്ടം രണ്ട് കാറുകള്‍ തകര്‍ത്തു. ജനവാസ മേഖലയില്‍ മണിക്കൂറുകളോളം കാട്ടാനകള്‍ നിലയുറപ്പിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ കാട്ടാനക്കൂട്ടം എത്തിയത്. പാര്‍ക്കിങ് മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ തല്ലിത്തകര്‍ത്തു. ഒരുവാഹനം പൂര്‍ണമായും മറ്റൊരു കാറിന്റെ മുന്‍വശത്തെ ഗ്ലാസും തകര്‍ന്നു. കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് വീണ്ടും ഇറങ്ങാതിരിക്കാന്‍ വനപാലകര്‍ നിരീക്ഷണം നടത്തുന്നുണ്ട്.
What's Your Reaction?






