വേനൽ കടുത്തതോടെ കരിഞ്ഞുണങ്ങി ജില്ലയിലെ പുൽമേടുകൾ
വേനൽ കടുത്തതോടെ കരിഞ്ഞുണങ്ങി ജില്ലയിലെ പുൽമേടുകൾ

ഇടുക്കി : വേനൽ കടുത്തതോടെ ജില്ലയിലെ പുൽമേടുകൾ കരിഞ്ഞുണങ്ങി. ഒരു തീപ്പൊരി വീണാൽ ആളിക്കത്താൻ പാകത്തിലാണ് പുൽമേടുകളുടെ അവസ്ഥ. ഇവയുടെ സമീപപ്രദേശങ്ങളിലെ കർഷകരും ഇതോടെ ആശങ്കയിലാണ്. അപ്രതീക്ഷിതമായി പുൽമേടിന് തീപിടിച്ചാൽ കൃഷി ദേഹണ്ഡങ്ങൾ കത്തി നശിക്കും. ഹൈറേഞ്ചിൽ വേനക്കാലത്ത് തീപിടുത്തത്തിൽ 100 കണക്കിന് ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു പോകാറുണ്ട്. എന്നാൽ ഇവയ്ക്കൊന്നും നഷ്ടപരിഹാരം ലഭിക്കാറില്ല.
തീപിടുത്തം ഉണ്ടായാൽ ജനങ്ങൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കാറുണ്ട്. എന്നാൽ സേന എത്തുമ്പോഴേക്കും കൃഷി കത്തി നശിക്കുകയാണ് പതിവ്. വാഹനം കടന്നു ചെല്ലാത്ത മലമുകളിലും മറ്റുമാണ് സാധാരണ തീപിടുത്തം ഉണ്ടാകുന്നത്. ഇത്തരം സ്ഥലങ്ങളിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാലും തീ കത്തുന്നത് നോക്കി നിൽക്കാനേ സാധിക്കൂ. മലമ്പാതകളിലും മലമുകളിലും സഞ്ചരിക്കുന്ന അഗ്നി രക്ഷാ വാഹനം ഇടുക്കിയിൽ ഏർപ്പെടുത്തും എന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും തീരുമാനമായില്ല. ഹൈറേഞ്ചിലെ തീപിടുത്തം നിയന്ത്രിക്കാനും തീ പിടിച്ചാൽ ഉടൻ അണയ്ക്കാനുമുള്ള സാങ്കേതിക സംവിധാനം ഏർപ്പെടുത്തണമെന്നും തീപിടിച്ച് കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
What's Your Reaction?






