കട്ടപ്പന സ്വദേശി ബിനോജ് ബാലനെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാനും തുടര്‍ചികിത്സയ്ക്കുമായി ധനസമാഹരണം തുടങ്ങി

കട്ടപ്പന സ്വദേശി ബിനോജ് ബാലനെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാനും തുടര്‍ചികിത്സയ്ക്കുമായി ധനസമാഹരണം തുടങ്ങി

Mar 14, 2026 - 17:45
 0
കട്ടപ്പന സ്വദേശി ബിനോജ് ബാലനെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാനും തുടര്‍ചികിത്സയ്ക്കുമായി ധനസമാഹരണം തുടങ്ങി
This is the title of the web page

ഇടുക്കി: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദുബായില്‍ ആശുപത്രിയില്‍ കഴിയുന്ന കട്ടപ്പന അമ്പലക്കവല പുത്തന്‍പുരയ്ക്കല്‍ ബിനോജ് ബാലനെ(45) നാട്ടിലെത്തിക്കുന്നതിനും കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി ജനകീയ സമിതി 50 ലക്ഷം രൂപ സമാഹരിക്കും. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ദുബായില്‍ തുടര്‍ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ എയര്‍ ആംബുലന്‍സില്‍ കേരളത്തിലെത്തിക്കേണ്ട സ്ഥിതിയാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന നിര്‍ധനകുടുംബത്തിന് ചികിത്സച്ചെലവ് വഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജനപ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും നാട്ടുകാരുംചേര്‍ന്ന് ജനകീയ സമിതി രൂപീകരിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി(ചെയര്‍മാന്‍), എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍(കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍. യൂണിയന്‍ ബാങ്ക് കട്ടപ്പന ശാഖയില്‍ 'ബിനോജ് ചികിത്സാ നിധി' എന്ന പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 352802010042506. ഐഎഫ്എസ് കോഡ്: യുബിഐഎന്‍0535281. ഫോണ്‍: 8547707551. വാര്‍ത്താസമ്മേളനത്തില്‍ ജോയി വെട്ടിക്കുഴി, വി ആര്‍ സജി, സിജി അജേഷ്, ബിജു മാധവന്‍, സി എസ് അജേഷ്, ജോഷി കുട്ടട, അനില്‍കുമാര്‍ എസ് നായര്‍, സിജോ എവറസ്റ്റ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow