സ്‌കൂട്ടറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച ചേലച്ചുവട് സ്വദേശി അറസ്റ്റില്‍
സ്‌കൂട്ടറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച ചേലച്ചുവട് സ്വദേശി അറസ്റ്റില്‍

ഇടുക്കി: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 1.1 കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ചേലച്ചുവട് നാലുകമ്പി സ്വദേശി ജോസ് സത്യനേശനെ(54) യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചേലച്ചുവട്, കഞ്ഞിക്കുഴി മേഖലകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് ജോസ്. കഴിഞ്ഞ ജൂണില്‍ ഒന്നരക്കിലോ കഞ്ചാവും ഇയാളുടെ പക്കല്‍നിന്ന് പിടികൂടിയിരുന്നു. അബ്കാരി കേസിലും പ്രതിയാണ്. ഇടുക്കി എക്‌സൈസും സ്‌പെഷ്യല്‍ സ്‌ക്വാഡുംചേര്‍ന്നാണ് പരിശോധന നടത്തിയത്. സ്‌കൂട്ടറും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കുമാര്‍ ടിയും സംഘവുമാണ് പരിശോധന നടത്തിയത്.
What's Your Reaction?






