കട്ടപ്പന ഉപജില്ലാ പ്രവൃത്തിപരിചയ മേള: മുരിക്കാട്ടുകുടി ഗവ.സ്‌കൂളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല: ആരോപണവുമായി മാതാപിതാക്കള്‍
കട്ടപ്പന ഉപജില്ലാ പ്രവൃത്തിപരിചയ മേള: മുരിക്കാട്ടുകുടി ഗവ.സ്‌കൂളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല: ആരോപണവുമായി മാതാപിതാക്കള്‍

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കട്ടപ്പന ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്ന ആരോപണവുമായി മാതാപിതാക്കള്‍. പ്രവൃത്തിപരിചയ ഐടി മേളകളില്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. 1500ലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഇത്തരമൊരു പരിപാടിയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പല വിദ്യാര്‍ഥികളും സ്ഥലപരിമിതി കാരണം നിലത്തിരുന്നാണ് മേളയില്‍ പങ്കെടുത്തത്. വരും വര്‍ഷങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാകണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






