കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി ഓട്ടോറിക്ഷ തൊഴിലാളി
കളഞ്ഞുകിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി ഓട്ടോറിക്ഷ തൊഴിലാളി

ഇടുക്കി: റോഡരികില്‍ നിന്ന് കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി ഓട്ടോറിക്ഷ തൊഴിലാളി. കട്ടപ്പന വെള്ളയാംകുടി സ്വദേശി ടോമിയാണ് പഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് 4ഓടെയാണ് കല്ലുകുന്ന് കൊച്ചോട്ടുങ്കല്‍ ചിപ്പിയുടെ പഴ്‌സ് സ്‌റ്റേറ്റ് ബാങ്കിന് സമീപം നഷ്ടപ്പെട്ടത്. പഴ്‌സിനുള്ളില്‍ എടിഎം കാര്‍ഡും പണവുമുണ്ടായിരുന്നു. ബാങ്കിന് സമീപത്തുനിന്ന് ലഭിച്ച പഴ്‌സ് ടോമി എച്ച്‌സിഎന്‍ ചാനല്‍ ഓഫീസില്‍ എത്തിച്ചു. കുറച്ചുസമയങ്ങള്‍ക്കുശേഷം പഴ്‌സ് നഷ്ടപ്പെട്ട വിവരം അറിയിക്കുന്നതിനായി ചിപ്പി ചാനല്‍ ഓഫീസില്‍ എത്തി. തുടര്‍ന്ന് ഓഫീസില്‍ ലഭിച്ച പേഴ്‌സ് തന്റേതാണെന്ന് തിരിച്ചറിയുകയും ടോമിയുടെ കൈകളില്‍ നിന്ന് പഴ്‌സ് തിരികെ വാങ്ങുകയും ചെയ്തു. പഴ്‌സ് തിരികെ നല്‍കിയ ടോമിക്ക് നന്ദി പറഞ്ഞാണ് ചിപ്പി തിരികെ പോയത്.
What's Your Reaction?






