അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

Jul 11, 2025 - 17:44
 0
അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നവീകരണം തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് ദേവികുളം താലൂക്കില്‍ ഉള്‍പ്പെട്ട അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ യുഡിഎഫ് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കോടതി വിധിയെ തുടര്‍ന്ന് വാളറ മുതല്‍ നേര്യമംഗലം വരെയുള്ള ഭാഗത്തെ നിര്‍മാണമാണ് പ്രതിസന്ധിയിലായത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശനിയാഴ്ച വാളറയില്‍ ശയന പ്രദക്ഷിണ സമരം നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow