പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവീ ക്ഷേത്രത്തില്‍ സമൂഹ ലക്ഷാര്‍ച്ചനയും ദേവ പ്രതിഷ്ഠയും.
പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവീ ക്ഷേത്രത്തില്‍ സമൂഹ ലക്ഷാര്‍ച്ചനയും ദേവ പ്രതിഷ്ഠയും.

ഇടുക്കി: തോപ്രാംകുടി പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തില്‍ സമൂഹ ലക്ഷാര്‍ച്ചനയും ദേവ പ്രതിഷ്ഠയും നടത്തി. ആര്‍ഷ വിദ്യാപീഠം മഠാധിപതി ദയാനന്ദ സരസ്വതി സ്വാമികള്‍, താന്ത്രികാചാര്യന്‍ പ്രണവ സ്വരൂപാനന്ദ സ്വാമികള്‍, ബ്രഹ്‌മശ്രീ നിമേഷ് തന്ത്രികള്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് പ്രതിഷ്ഠ ചടങ്ങുകള്‍ നടത്തിയത്.കഞ്ഞിക്കുഴി ആര്‍ഷ വിദ്യാപീഠം ആശ്രമത്തില്‍ നിന്ന് ആരംഭിച്ച വിഗ്രഹ ഘോഷയാത്ര പ്രകാശ് ഗുരു മന്ദിരത്തില്‍ വച്ച് എതിരേറ്റ് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചതിനുശേഷം ആണ് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടത്തിയത്. ആര്‍ഷ വിദ്യാപീഠം മാര്‍ഗ്ഗദര്‍ശക് വിനോദ് നാരായണന്‍ ശാന്തികള്‍, ശ്രീധരാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






