വ്യാപാരി വ്യവസായി സമിതി: ജില്ലാ കണ്‍വന്‍ഷന്‍ സംഘാടക സമിതി രൂപീകരിച്ചു.
വ്യാപാരി വ്യവസായി സമിതി: ജില്ലാ കണ്‍വന്‍ഷന്‍ സംഘാടക സമിതി രൂപീകരിച്ചു.

ഇടുക്കി: വ്യാപാരി വ്യവസായി സമിതിയുടെ ഇടുക്കി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍ നടക്കും. ജൂണ്‍ 13 ന് നടക്കുന്ന കണ്‍വെന്‍ഷന്റെ മുന്നോടിയായി സംഘാടകസമിതി രൂപീകരിച്ചു. സമിതിയുടെ പ്രവര്‍ത്തനം ജില്ലയില്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്. ജൂണ്‍ പതിമൂന്നിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ യൂണിറ്റ്,ഏരിയ, ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും. വ്യാപാര വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും. സംഘാടകസമിതിയുടെ ചെയര്‍മാനായി മജീഷ് ജേക്കബ്ബിനെയും, കണ്‍വീനര്‍മാരായി സാജന്‍ കുന്നേല്‍, റോജി പോള്‍ എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാനായി ലൂയിസ് വേഴമ്പതോട്ടത്തിനേയും, കുഞ്ഞുമോന്‍ ചാരങ്ങാട്ടിനെയും, ട്രഷററായി നൗഷാദ് ആലുംമൂട്ടിനെയും തിരഞ്ഞെടുത്തു. വിവിധ ജോയിന്റ് കണ്‍വീനര്‍മാരെയും ഉള്‍പ്പെടുത്തി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചു.
What's Your Reaction?






