നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന് കൊടിയേറി
നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന് കൊടിയേറി

ഇടുക്കി: കട്ടപ്പന നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എട്ടുനോമ്പ് ആചരണത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് നടന്നു. ഇടവക വികാരി ഫാ. കുര്യാക്കോസ് വാലയില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 8വരെയാണ് തിരുനാള്‍. തിരുനാളിന്റെ ദിവസങ്ങളില്‍ പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, സന്ധ്യാ നമസ്‌കാരം എന്നിവ നടക്കും. സെപ്റ്റംബര്‍ 7ന് വി. കുര്‍ബാനക്ക് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ സേവേറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണ ശിലാസ്ഥാപന കര്‍മവും മെത്രാപ്പോലീത്ത നിര്‍വഹിക്കും. എട്ടുനോമ്പാചരണത്തിന്റെ സമാപന ദിവസമായ 8ന് വി. കുര്‍ബാനക്ക് ഫാ. മര്‍ക്കോസ് ജോര്‍ജ് പള്ളിയമ്പില്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശിര്‍വ്വാദം, നേര്‍ച്ച വിളമ്പ് എന്നിവയോടെ എട്ടുനോമ്പാചരണം സമാപിക്കും. ഇടവക വികാരി ഫാ. കുര്യാക്കോസ് വാലയില്‍, കൈസ്ഥാനി സാബു വി മാത്യു വാഴപ്പറമ്പില്‍, സെക്രട്ടറി ഷൈന്‍ സ്‌കറിയ നെടുവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






