പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ഇടുക്കി: പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് പെരുനാളും പരിശുദ്ധ ദൈവമാതാവിന്റെ സുനോറോ വണക്കവും, സുവിശേഷ മഹായോഗത്തിനും തുടക്കമായി. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കുന്ന എട്ട് നോമ്പ് തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ എല്‍ദോസ് മേനോത്തുമാലില്‍ കൊടിയേറ്റി. അഭിവന്ദ്യ ഡോ.ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്ത, ബെന്യാമിന്‍ റമ്പാച്ചന്‍, ഫാ.എല്‍ദോസ് മേനോത്തുമാലില്‍ എന്നിവര്‍ നേതൃത്വം നല്‍കും. 1 മുതല്‍ 7വരെ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, നേര്‍ച്ച കഞ്ഞി വിതരണം, സന്ധ്യാ പ്രാര്‍ത്ഥന, പ്രസംഗം, ആശീര്‍വാദം, അത്താഴ വിരുന്ന് എന്നിവ നടക്കും. 7ന് വൈകിട്ട് 6 ന് സന്ധ്യാ പ്രാര്‍ത്ഥന, അഭിവന്ദ്യ ഡോ.ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്തയുടെ പ്രസംഗം. 8ന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥന, 8.30 ന് വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാന ഡോ.ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത, ഫാ.ബാബു ചാത്തനാട്ട്,ഫാ. എല്‍ദോമോന്‍ നടപ്പേല്‍,ഫാ. സാജന്‍ കൊട്ടാരത്തില്‍,ഫാ. എബിന്‍ കാരിയേലില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും. ഉച്ചക്ക് നേര്‍ച്ച സദ്യയും തുടര്‍ന്ന് കൊടിയിറക്കി സമാപനം കുറിക്കും.
What's Your Reaction?






