ഇടമലക്കുടി പഞ്ചായത്ത് ഓഫീസിന്റെ വാതിലും ജനാലയും കാട്ടാനക്കൂട്ടം തകര്‍ത്തു

ഇടമലക്കുടി പഞ്ചായത്ത് ഓഫീസിന്റെ വാതിലും ജനാലയും കാട്ടാനക്കൂട്ടം തകര്‍ത്തു

Feb 4, 2024 - 18:24
Jul 11, 2024 - 23:48
 0
ഇടമലക്കുടി പഞ്ചായത്ത് ഓഫീസിന്റെ വാതിലും ജനാലയും കാട്ടാനക്കൂട്ടം തകര്‍ത്തു
This is the title of the web page

ഇടുക്കി: ഇടമലക്കുടിയില്‍ കാട്ടാനക്കൂട്ടം പഞ്ചായത്ത് ഓഫീസിന്റെ വാതിലും ജനാലയും  തകര്‍ത്തു. കഴിഞ്ഞദിവസം അഞ്ച് കാട്ടാനകളാണ് പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിയത്. കെട്ടിടത്തിന്റെ മുന്‍വശത്താണ് കേടുപാട് വരുത്തിയത്. ഒരുവശത്തെ ഭിത്തിയും ഭാഗികമായി തകര്‍ത്തു.
സമീപത്തെ പട്ടികവര്‍ഗ ഹോസ്റ്റലിന്റെ പിന്‍വശത്തെ ഭിത്തിക്കും കേടുപാട് വരുത്തി. മണിക്കൂറുകളോളം സ്ഥലത്ത് തമ്പടിച്ച കാട്ടാനകള്‍ ഏലംകൃഷിയും വ്യാപകമായി നശിപ്പിച്ചു. ഇഡലിപ്പാറ, വെള്ളവരക്കുടി എന്നിവിടങ്ങളില്‍ സ്ഥിരമായി കാട്ടാന എത്താറുണ്ട്. ഇതോടെ ആളുകള്‍ ആശങ്കയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow