ഇടുക്കി: കുമളി അറുപത്തിയാറം മൈലിൽ ബൊലേറോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രികൻ വണ്ടിപ്പെരിയാർ നല്ലതമ്പി കോളനി സ്വദേശി ആഷിത് ജോർജിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 10 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആഷിതിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.